Piralassery P. O. Chengannur
+91 8078851173, 9447157173
പ്രിയരെ,
സ്നേഹധാരയുടെ രണ്ടാം ഘട്ട പ്രവർത്തനമായി
(1) പെയ്ൻ & പാലിയേറ്റിവ്
(2) ഷെൽട്ടർ ഹോമിന്റെ പ്രവർത്തനംആരംഭിച്ചിരിക്കുന്നു. ഏവരുടെയും പ്രാർത്ഥനയുംസഹകരണവും
ആഗ്രഹിക്കുന്നു.
സ്നേഹപൂർവ്വം
സെകട്ടറി
02/08/25 ൽ കുടിയ സ്നേഹധാരയുടെ 27-ാംമത് വാർഷികപൊതു യോഗം തെരെഞ്ഞെടുത്ത ഭാരവാഹികൾ :
ശ്രീ.കെ ജി മാത്യു (പ്രസിഡൻ്റ്)
ശ്രീ.പി എസ് ഏബ്രഹാം (സെക്രട്ടറി)
ശ്രീമതി . ആനി ജോസഫ് (ട്രഷറർ)
ശ്രീ.ബാബു അലക്സാണ്ടർ (വൈസ് പ്രസിഡൻ്റ്)
ശ്രീമതി. ബീന ചിറമേൽ (ജോയിൻ്റ് സെക്രട്ടറി)
ശ്രീ. ടി എം.തോമസ് , ശ്രീ.ജോൺ ഏബ്രഹാം,അരുൺ ബി സഖറിയ ,ശ്രീ. ജേക്കബ് മാത്യു എന്നിവരെ കമ്മിറ്റിയംഗങ്ങളായും ശ്രീ ജോർജ് ശുവേലിന് ഓഡിറ്ററായും തെരെഞ്ഞെടുത്തു.
Man Missing for 27 Years Reunited with Family Through Snehadhara
Mr. Rajan G (60), who had been missing for the past 27 years, was reunited with his family with the support of Snehadhara.
Mr. Rajan was found in a helpless condition at Budhanur Junction and was taken into custody under the leadership of Chengannur Police Sub-Inspector Mr. Vishnu K. G. He was first taken to Chengannur District Hospital for medical examination and later admitted to Snehadhara on 02/01/26.
Based on the address provided by Mr. Rajan, the Konni Police Station was contacted, through which his wife, Mrs. Thankamani, was informed.
On 08/01/26, Mrs. Thankamani, along with other family members, arrived at Snehadhara, identified Mr. Rajan, and safely took him back home.
How full of pain human life is...
I once owned two and a half cents of land and a house of my own. When the railway development project came, I lost both my home and my land.
To this day, I have not received even a single rupee in compensation.
I have visited countless offices, pleading my case. Everything I saved throughout my life to ensure we could live together in our old age has been lost.
Now, I am residing at Snehadhara, and my wife, Ammini Bhaskaran, is at the Lisieux Bhavan in Cherthala.
I hope and pray that no one else ever has to go through such situation.
ജീവിതശൈലി മാറ്റത്തിലുടെ ഉള്ള സൗഖ്യം
ശ്രീ ലാൽ സെബാസ്റ്റ്യൻ തുമ്പമൺ ജോസെക്കോ മെഡിക്കൽ ആശുപത്രി യുടെ പെയിൻ ആൻറ് പാലിയേറ്റീവ് കേയർ സെൻ്ററിൽ ആയിരുന്ന അവസ്ഥ .ഇപ്പോൾ സ്നേഹധാരയിൽ എത്തിയതിനു ശേഷം വന്ന മാറ്റം
തിരുവല്ല റോട്ടറിക്ലബിൻ്റെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് AG Rtn രഞ്ജി പുളിമൂട്ടിൽ നിന്നുംസ്നേഹധാര സെക്രട്ടറി പി.എസ്.ഏബ്രഹാം ഏറ്റുവാങ്ങുന്നു.
ചെങ്ങന്നൂർ ഹെലിക്സ് പെയിൻ്റ് കട ഉടമ ശ്രീ, പ്രമോദ് ഫിലിപ് ആണ് ഈ അവാർഡ് നൽകുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.
സ്നേഹധാരയുടെ സെക്രട്ടറി പി.എസ്.ഏബ്രഹാമിനെ പൈതൃക് ആദരിച്ചു. പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെൻ്റർ (പൈതൃക്-PYTRC) ആലപ്പുഴ ജില്ല യോഗ ഫെസ്റ്റിൽ നിരവധി പേരെ ആദരിക്കുകയുണ്ടായി.
സ്നേഹധാര ചെങ്ങന്നൂരിലെ ഒരു പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സ്ഥാപനമാണ്. അതിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പി.എസ്.ഏബ്രഹാമിനെ ദീർഘനാളായി അടുത്തറിയാം. നാറിപ്പുഴുത്ത് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യ ജന്മങ്ങളെ ഏറ്റെടുക്കുവാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. പലരും അറപ്പോടെ കാണുന്ന അവരുടെ മലവും, മൂത്രവും, കഫവും, ഛർദ്ദിയുമെല്ലാം മുഖം ചുളിയാതെ സ്വന്തം കൈ കൊണ്ട് എടുത്തു മാറ്റുവാൻ അദ്ദേഹത്തിന് മടിയില്ല. പുഴുവരിക്കുന്ന വൃണങ്ങൾ വൃത്തിയാക്കിയും അവശർക്ക് അത്താണിയായും പ്രവൃത്തിക്കുന്ന ഈ മഹാത്മാവ് പ്രകൃതിജീവനം പാലിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഏറെ അവഹേളിക്കപ്പെടാറുണ്ട്. എന്നാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നവർ പ്രമേഹമുൾപ്പടെയുള്ള രോഗങ്ങളിൽ നിന്നും മുക്തരാകുന്നു എന്ന കാര്യം ആരോപണമുന്നയിക്കുന്നവർ പരിഗണിക്കുന്നില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഈ മനുഷ്യനെ പെെതൃക് ആദരിച്ചത്. ലോക പ്രശസ്ത ധ്യാനഗുരുവും Me to Me മെഡിറ്റേഷൻ സെൻ്ററിൻ്റെ അധിപതി ഗുരുപ്രസാദാണ് പി.എസ്.ഏബ്രഹാമിനെ ആദരിച്ചത്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.
ഇത്തരം ചില സ്നേഹ ബന്ധങ്ങളാണ് ജീവിതത്തിലെ നേട്ടമായി ഞാൻ കാണുന്നത്. ഫെബ്രുവരിയിൽ എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന തല യോഗ ഫെസ്റ്റിൻ്റെ മുന്നോടിയായിട്ടാണ് ആലപ്പുഴ ജില്ല യോഗ ഫെസ്റ്റ് നടത്തിയത്.
യോഗാചാര്യ സജീവ് പഞ്ച കൈലാസി
ഉപഡയറക്ടർ
പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെൻ്റർ (പൈതൃക്-PYTRC)
9961609128
പ്രിയരെ,
ആനപ്രമ്പാൽ നിന്നും 27/12/23 ൽ സ്നേഹധാര പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിൽ പ്രവേശിപ്പിച്ച കിടപ്പ് രോഗിയായശ്രീ.രവിന്ദ്രൻ(72) ന് 01/01/24 ൽദേഹാസ്വാസ്ഥ്യം
ഉണ്ടാവുകയും, ഉടൻ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ കൊണ്ട് പോകുകയും , തുടർന്ന് മാലക്കര സെൻ്റ് തോമസ് ആശുപത്രിയുടെ ICU വിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. 2ദിവസത്തെചികിത്സക്കുശേഷം തിരികെ സ്നേഹധാരയിൽ എത്തി.18/01/24 ൽ മുത്രo തടസ്സo ഉണ്ടായതിന് തുടർന്ന് ചെങ്ങന്നൂർ ജില്ല
ആശുപത്രിയിലും, തുടർന്ന് നെടുമ്പുറം മണക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
26/01/24 ൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെങ്ങന്നൂർജില്ല ആശുപത്രിയിൽ കൊണ്ടുപോയി. 30 ദിവസത്തെ സ്നേഹ ശ്രുശ്രുഷ ഏറ്റ് വാങ്ങി 6 പിഎം ന് നിര്യാതനായി. നിയമനടപടികൾ പൂർത്തികരിച്ച് മാമ്മൻ മെമ്മോറിയൽ ആശുപത്രിയുടെ മോർച്ചറി യിൽ സൂക്ഷിക്കുകയും 27/01/24 ൽ മല്ലാശ്ശേരി ഡിവൈൻ കരുണാലയ
ത്തിൻ്റെ സെമിത്തേരിയിൽ സംസ്കരിക്കുകയുണ്ടായി. സഹായിക്കുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
സ്നേഹധാര ഫാമിലി

